Select Your Language

Notifications

webdunia
webdunia
webdunia
webdunia

IND vs SA: നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എക്കാലത്തും ദക്ഷിണാഫ്രിക്കന്‍ പരമ്പര വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിലേറ്റ നാണക്കേടില്‍ നിന്നും തിരിച്ചുവരാന്‍ ലക്ഷ്യമിട്ടാകും ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുക.

IND vs SA: നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
, ബുധന്‍, 3 ജനുവരി 2024 (12:12 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ഇന്ന് കേപ്ടൗണില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. ആദ്യമത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എക്കാലത്തും ദക്ഷിണാഫ്രിക്കന്‍ പരമ്പര വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിലേറ്റ നാണക്കേടില്‍ നിന്നും തിരിച്ചുവരാന്‍ ലക്ഷ്യമിട്ടാകും ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുക. അതേസമയം ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യയുടെ ബലഹീനതകള്‍ പ്രകടമാണ്. രണ്ടാം ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ മാറ്റങ്ങളോടെയാകും ടീം ഇറങ്ങുക. ആര്‍ അശ്വിന് പകരം പരിക്ക് മാറിയെത്തുന്ന രവീന്ദ്ര ജഡേജ ടീമിലെത്തിയേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനും അവസരം ലഭിച്ചേക്കും. എന്നാല്‍ ഒരൊറ്റ ടെസ്റ്റ് മത്സരം മാത്രം കളിച്ച പ്രസിദ്ധിനെ ഒഴിവാക്കുന്നത് താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്ന വസ്തുതയും ഇന്ത്യന്‍ ടീമിന്റെ മുന്നിലുണ്ട്.
 
ബാറ്റിംഗില്‍ വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് മാത്രമാണ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ തിളങ്ങാനായത്. രണ്ടാം ടെസ്റ്റിലും ബാറ്റിംഗ് നിരയുടെ പ്രകടനം നിര്‍ണായകമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: ഇന്ത്യയില്‍ മാത്രം കളിച്ചിട്ട് കാര്യമില്ലല്ലോ, പുറത്തും മികവ് തെളിയിക്കട്ടെ; ഗില്ലിനെ കോലിയുമായി താരതമ്യം ചെയ്യാറായിട്ടില്ലെന്ന് ശ്രീകാന്ത്