Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli and Rohit Sharma: ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും, തലപുകച്ച് സെലക്ടര്‍മാര്‍ !

ലോകകപ്പ് കളിക്കാന്‍ രോഹിത്തും കോലിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് ഇരുവരെയും പരിഗണിക്കേണ്ടി വരും

Virat Kohli, Rohit Sharma, T20 World Cup 2024, Indian Cricket Team, Webdunia Malayalam, Sports news, Cricket News
, ബുധന്‍, 3 ജനുവരി 2024 (10:03 IST)
Rohit Sharma and Virat Kohli

Virat Kohli and Rohit Sharma: ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇരു താരങ്ങളും ഇക്കാര്യം ബിസിസിഐ നേതൃത്വത്തെയും സെലക്ടര്‍മാരെയും അറിയിച്ചിട്ടുണ്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മ, വിരാട് കോലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. അതിനു ശേഷമായിരിക്കും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. 
 
ലോകകപ്പ് കളിക്കാന്‍ രോഹിത്തും കോലിയും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിലേക്ക് ഇരുവരെയും പരിഗണിക്കേണ്ടി വരും. ജനുവരി 11 മുതല്‍ ജനുവരി 17 വരെയാണ് അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര. ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി 20 പരമ്പര കൂടിയായിരിക്കും ഇത്. 

 
ജൂണില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുകയാണെന്ന് കോലിയും രോഹിത്തും ടീം മാനേജ്‌മെന്റിനു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ ഇതുവരെ ഇന്ത്യക്കായി കോലിയും രോഹിത്തും ട്വന്റി 20 കളിച്ചിട്ടില്ല. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഇരുവരും ഇടവേളയെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പ് അവസാനിച്ച സാഹചര്യത്തില്‍ അടുത്ത ഐസിസി ടൂര്‍ണമെന്റിനു വേണ്ടി ഒരുങ്ങാനാണ് ഇരുവരുടെയും തീരുമാനം. കോലിയും രോഹിത്തും ട്വന്റി 20 ലോകകപ്പ് കളിക്കണമെന്ന് ശഠിച്ചാല്‍ പല യുവതാരങ്ങളുടെയും അവസരം നഷ്ടമാകും. ഇതാണ് സെലക്ടര്‍മാര്‍ക്ക് തലവേദനയുണ്ടാക്കുന്നത്. 
 
ജനുവരി 25 മുതല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര കോലിയും രോഹിത്തും കളിച്ചേക്കില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര മാത്രം നോക്കി ലോകകപ്പിനുള്ള ടീം തീരുമാനിക്കാന്‍ പറ്റില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. 2024 ഐപിഎല്ലിലെ പ്രകടനങ്ങളാകും ട്വന്റി 20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

South Africa vs India, 2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍; ഇന്ത്യക്ക് നിര്‍ണായകം, താക്കൂര്‍ കളിക്കില്ല