Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭുവിയുടെ തിരിച്ചുവരവ്, ഡെസ്ട്രോയറായി ഡികെ, മധ്യനിരയിൽ വിള്ളലായി പന്ത്, സൗത്താഫ്രിക്ക പരമ്പര ബാക്കിവെയ്ക്കുന്നത്

ഭുവിയുടെ തിരിച്ചുവരവ്, ഡെസ്ട്രോയറായി ഡികെ, മധ്യനിരയിൽ വിള്ളലായി പന്ത്, സൗത്താഫ്രിക്ക പരമ്പര ബാക്കിവെയ്ക്കുന്നത്
, തിങ്കള്‍, 20 ജൂണ്‍ 2022 (19:39 IST)
സീനിയർ താരങ്ങളായ രോഹിത് ശർമ, കെഎൽ രാഹുൽ,വിരാട് കോലി,സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര എന്നിവരില്ലാതെ റിഷഭ് പന്തിൻ്റെ നേതൃത്വത്തിൽ പുതുമുഖങ്ങളുടെ ഒരു നിരയുമായാണ് സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് ഇന്ത്യൻ ടീം ഇറങ്ങിയത്. ഇഷാൻ കിഷൻ,റുതുരാജ്, ഉമ്രാൻ മാലിക്,ആർഷദീപ് എന്നിങ്ങനെ പുതുമുഖങ്ങളടങ്ങിയ ടീമിൽ നിന്നും ആരെല്ലാമായിരിക്കും ലോകകപ്പ് ടീമിലും തങ്ങളുടെ സ്ഥാനമുറപ്പിക്കുക എന്നതിലാണ് ആരാധകരും ഉറ്റുനോക്കുന്നത്.
 
റിഷഭ് പന്തിൻ്റെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ യുവനിര പക്ഷേ ശരാശരി നിലവാരം മാത്രമാണ് പരമ്പരയിൽ കാഴ്ചവെച്ചത്. നായകനെന്ന നിലയിൽ റിഷഭ് പന്ത് ആദ്യം പതറി പിന്നീട് ട്രാക്കിലായെങ്കിലും ബാറ്റർ എന്ന നിലയിൽ പരിതാപകരമായ പ്രകടനമാണ് പരമ്പരയിൽ കാഴ്ചവെച്ചത്. റുതുരാജും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയപ്പോൾ ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവർ മികച്ച പ്രകടനം നടത്തി.
 
ഓപ്പണിങ്ങിൽ ഇഷാൻ കിഷൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചപ്പോൾ ലോകകപ്പ് ടീമിൽ നിന്ന് തന്നെ മാറ്റി നിർത്താനാവില്ലെന്ന പ്രഖ്യാപനം നടത്തി ഭുവനേശ്വർ കുമാർ.റൺസ് വഴങ്ങുന്നതിലെ പിശുക്കിനൊപ്പം വിക്കറ്റുകളും നേടാനായതോടെ ഇന്ത്യയുടെ പേസ് പ്രതീക്ഷകളിൽ ഒന്നായി ഭുവി മാറി. ആദ്യ 2 കളികളിലും തിളങ്ങാനാവാതിരുന്ന യുസ്വേന്ദ്ര ചഹൽ  വിശാഖപട്ടണത്തും രാജ്കോട്ടിലും നിർണായക സ്പെല്ലുമായി ഫോം വീണ്ടെടുത്തു.

അയർലൻഡുമായുള്ള പരമ്പരയിലെ യുവതാരങ്ങളുടെ പ്രകടനം കൂടി കണക്കിലെടുത്ത ശേഷമാകും ഓസീസ് ലോകകപ്പിനുള്ള അന്തിമ ഇലവൻ്റെ ലൈനപ്പ് ഏകദേശം പൂർത്തിയാകുക. അതിനാൽ തന്നെ ലോകകപ്പ് ടീമിൽ ഇടം നേടാൻ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കേണ്ടതായി വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്രാൻ മാലിക്കിന് അരങ്ങേറാൻ അവസരമൊരുക്കണം, കാരണം വിശദമാക്കി ഇർഫാൻ പത്താൻ