Select Your Language

Notifications

webdunia
webdunia
webdunia
webdunia

Women's ODI World cup: വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം

India vs South africa, ODI Worldcup,Cricket News,ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഏകദിന ലോകകപ്പ്, ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, വ്യാഴം, 9 ഒക്‌ടോബര്‍ 2025 (12:35 IST)
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ഇന്ത്യ വിജയിച്ചിരുന്നു.ഇന്നത്തെ മത്സരത്തിലും വിജയിച്ച് ടൂര്‍ണമെന്റില്‍ സാധ്യത നിലനിര്‍ത്താനാകും ഇന്ത്യന്‍ ശ്രമം. വൈകീട്ട് 3 മണിക്ക് വിശാഖപട്ടണം സ്റ്റേഡിയത്തിലാണ് മത്സരം.
 
ടൂര്‍ണമെന്റിലെ ആദ്യ 2 മത്സരങ്ങളിലും വിജയിക്കാനായെങ്കിലും സീനിയര്‍ താരങ്ങളായ സ്മൃതി മന്ദാനയ്ക്കും ഹര്‍മാന്‍ പ്രീതിനും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല എന്നത് ഇന്ത്യയ്ക്ക് തലവേദനയാണ്.അതേസമയം ഒരു ജയവും തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെതിരെ 6 വിക്കറ്റിന് വിജയിച്ചിരുന്നു. വമ്പന്‍ ഫോമിലുള്ള തസ്മിന്‍ ബ്രിറ്റ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

76 റണ്‍സിന് 7 വിക്കറ്റ്, എന്നിട്ടും നേടിയെടുത്തത് 107 റണ്‍സിന്റെ വിജയം, ചാമ്പ്യന്‍ മെന്റാലിറ്റി എന്നാല്‍ ഓസീസ് തന്നെ