ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരക്രമത്തിലെ തട്ടിപ്പ് അവസാാനിപ്പിക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകനായ മൈക് അതേര്‍ട്ടണ്‍. ഇരുരാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പിരിമുറുക്കം ആളിക്കത്തിക്കുന്ന വിധത്തില്‍ മത്സരക്രമം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് താരം പറഞ്ഞു. ഏഷ്യാകപ്പില്‍ ഫൈനല്‍ ഉള്‍പ്പടെ 3 മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാനുണ്ടായ സാഹചര്യത്തിലാണ് അതേര്‍ട്ടന്റെ പ്രതികരണം.
2013 മുതല്‍ എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ- പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത് അനുവാര്യമാണെന്ന രീതിയിലാണ് ഐസിസി മത്സരക്രമം തയ്യാറാക്കുന്നത്. ക്രിക്കറ്റിലൂടെ സമാധാനവും സന്തോഷവുമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍ ഇന്നത് സംഘര്‍ഷത്തിനുള്ള കാരണമാവുകയാണ്. അതില്‍ ഐസിസിക്കും ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക ലാഭത്തിനായുള്ള ഈ ചൂഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും അതേര്‍ട്ടന്‍ പറഞ്ഞു.