Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്യവട്ടത്ത് നാളെ തീക്കളി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം എപ്പോള്‍?

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ എത്തുന്നത്

കാര്യവട്ടത്ത് നാളെ തീക്കളി; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം എപ്പോള്‍?
, ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (08:27 IST)
കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ വലിയ ആവേശത്തിലാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ക്രിക്കറ്റ് വിരുന്ന് നടക്കാന്‍ പോകുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക. ഇരു ടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങും. നാളെയാണ് കാര്യവട്ടം ടി 20 മത്സരം. 
 
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ എത്തുന്നത്. സെപ്റ്റംബര്‍ 28 ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മത്സരം തത്സമയം കാണാം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മത്സരം കാണാം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കെതിരെ റെക്കോർഡ് ഫിഫ്റ്റി, റെക്കോർഡ് നേട്ടം സ്വന്തമാക്കി കാമറൂൺ ഗ്രീൻ