Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ രാഹുലിനൊപ്പം ധവാന്‍ ഓപ്പണ്‍ ചെയ്യും; പരാജയപ്പെട്ടാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഗെയ്ക്വാദിന് സാധ്യത, ധവാന് ജീവന്‍മരണ പോരാട്ടം

Shikhar Dhawan
, വെള്ളി, 7 ജനുവരി 2022 (21:14 IST)
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടന്നുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം നേടിയിരിക്കുകയാണ്. ഒരു മത്സരം കൂടിയാണ് ടെസ്റ്റ് പരമ്പരയില്‍ ശേഷിക്കുന്നത്. അതിനുശേഷം ഏകദിന, ട്വന്റി 20 പരമ്പരകളും നടക്കും. 
 
ഏകദിന പരമ്പര പല താരങ്ങളേയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. ശിഖര്‍ ധവാനാണ് അതില്‍ അഗ്നിപരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ആദ്യ ഏകദിനത്തില്‍ കെ.എല്‍.രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ശിഖര്‍ ധവാന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ധവാന് ബിസിസിഐ നല്‍കുന്ന അവസാന അവസരമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷേ ഇന്ത്യന്‍ ജേഴ്‌സിയില്‍ ധവാന്റെ അവസാന ഏകദിനമായിരിക്കും ഇത്. ആദ്യ ഏകദിനത്തില്‍ ധവാന്‍ പരാജയപ്പെട്ടാല്‍ പിന്നീടുള്ള ഏകദിന മത്സരങ്ങളില്‍ ധവാന് പകരം ഋതുരാജ് ഗെയ്ക്വാദ് ഇന്ത്യന്‍ ഓപ്പണറുടെ ഉത്തരവാദിത്തം വഹിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ! പരിശീലകൻ മാറിയില്ലെങ്കിൽ കൂടുമാറ്റം?