Publish Date: Wed, 05 Jan 2022 (19:43 IST)
Updated Date: Wed, 05 Jan 2022 (19:48 IST)
ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 240 റണ്‍സിന്റെ വിജയലക്ഷ്യവുമായി ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയാണ്.
ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബാറ്റ് ചെയ്യുകയായിരുന്ന ജസ്പ്രീത് ബുംറയുടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മാര്‍ക്കോ ജാന്‍സണും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി. ജസ്പ്രീത് ബുംറയ്ക്ക് തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ജാന്‍സണ്‍ ബൗണ്‍സര്‍ എറിഞ്ഞു. മൂന്ന് പന്തുകളും ബുംറയുടെ ശരീരത്തിലാണ് കൊണ്ടത്. ഇത് ഇന്ത്യന്‍ താരത്തെ ചൊടിപ്പിച്ചു.
മൂന്നാമത്തെ ബൗണ്‍സര്‍ ദേഹത്ത് കൊണ്ടതും ബുംറ എന്തോ പറഞ്ഞു. ഈ സമയത്ത് ജാന്‍സണ്‍ ബുംറയെ ചൊടിപ്പിക്കുന്ന രീതിയില്‍ പെരുമാറി. ബുംറയെ നോക്കി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കണ്ണുരുട്ടി. ഇത് ബുംറയേയും ചൊടിപ്പിച്ചുയ. ബാറ്റുംകൊണ്ട് ബുംറ ജാന്‍സണ് അടുത്തേക്ക് വന്നു. പിച്ചിന്റെ മൈതാനത്ത് വച്ച് ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ അടക്കം എത്തിയാണ് ഇരുവരേയും അനുനയിപ്പിച്ചത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
രേണുക വേണു
Publish Date: Wed, 05 Jan 2022 (19:43 IST)
Updated Date: Wed, 05 Jan 2022 (19:48 IST)