Webdunia - Bharat's app for daily news and videos

Install App

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ നാണംകെട്ട റെക്കോര്‍ഡുകള്‍ ഇങ്ങനെ; ഇത്തവണയെങ്കിലും ചരിത്രം തിരുത്തുമോ?

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (12:37 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീം ഒരുങ്ങി കഴിഞ്ഞു. ഡിസംബര്‍ 26 നാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ അത്ര നല്ല കണക്കുകളല്ല ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരകളെല്ലാം ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്നവയാണ്.
 
ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1992 ലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് പരമ്പര കളിച്ചത്. 0-1 ന് ആ പരമ്പരയില്‍ ഇന്ത്യ തോറ്റു. 1996 ലെ ടെസ്റ്റ് പരമ്പരയില്‍ 0-2 നാണ് ഇന്ത്യ തോറ്റത്. 2001 ല്‍ 0-1, 2006 ല്‍ 1-2  എന്നിങ്ങനെയായിരുന്നു ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായത്. 
 
2010 ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ഇന്ത്യയ്ക്ക് അല്‍പ്പം ആശ്വാസമായത്. 1-1 എന്ന നിലയില്‍ ഈ പരമ്പര സമനിലയിലായി. 2013 ല്‍ 0-1 നും 2018 ല്‍ 1-2 നും ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായി. ഇത്തവണയെങ്കിലും ഇന്ത്യ ചരിത്രം മാറ്റിയെഴുതുമോ എന്നാണ് ആരാധകരുടെ ചോദ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments