Webdunia - Bharat's app for daily news and videos

Install App

രാഹുലിനെ മാത്രമല്ല പാണ്ഡ്യയേയും ഇന്ത്യയ്ക്ക് വേണ്ട? വിശദീകരണവുമായി ചീഫ് സെലക്ടർ

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (13:09 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായ പല സീനുകളും സംഭവിച്ചു. പ്രതീക്ഷിച്ചത് പോലെ ഓപ്പണൻ ബാറ്റ്സ്മാൻ ആയി രോഹിത് ശർമയെ തിരഞ്ഞെടുത്തു. യുവതാരം ശുഭ്‌മാൻ ഗിലും പട്ടികയിൽ ഇടംപിടിച്ചു. 
 
എന്നാൽ, കെ എൽ രാഹുൽ പുറത്താവുകയും ചെയ്തു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം രാഹുലുമായി സംസാരിച്ചു. അപൂര്‍വം കഴിവുള്ള താരമാണ് രാഹുല്‍. പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ രാഹുലിന്റെ ഫോം ഇപ്പോള്‍ മങ്ങിയെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.  
 
രാഹുലിനെ കൂടാതെ ടീമിലെ സ്റ്റാര്‍ ഓപ്പണര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാണ്ഡ്യ എന്ത് കൊണ്ടാണ് ടെസ്റ്റ് ടീമിലേക്ക് ഇടം പിടിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നുണ്ട്. 
 
ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ സീമിംഗ് ഓള്‍ റൗണ്ടറുടെ ആവശ്യമില്ലെന്നും അതിനാലാണ് ഹാര്‍ദ്ദിക്കിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ എം എസ് കെ പ്രസാദ് പറയുന്നു. 
 
നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഹാര്‍ദിക് പാണ്ട്യ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നില്ല. അന്ന് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം താരത്തിന് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments