ആർ എസ് എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോൺഗ്രസ് തീരുമാനം

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (11:55 IST)
ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം. ആർഎസ്എസ് ശൈലിയിൽ പ്രേരക് മാറി നിയമിക്കാൻ ആണ് തീരുമാനം. എല്ലാ പിസിസികക്കും ഇത് സംബന്ധിച്ച നിർദേശം നൽകി. അതേസമയം ശൈലി മാറ്റത്തിനെതിരെ പാർട്ടിക്കകത്ത് തന്നെ വിമർശനം ശക്തമായിരിക്കുകയാണ്.
 
തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംഘടനാ സംവിധാനത്തിൽ ആർഎസ്എസ് സംഘടനാ രീതിയിലേക്ക് മാറാൻ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
 
ഇതിന്റെ ഭാഗമായി ബഹുജന സമ്പര്‍ക്കത്തിന് ഇനി പ്രേരക് മാര്‍ എന്നൊരു വിഭാഗത്തെ നിയമിക്കും. സെപ്റ്റംബർ 3 ന് ദില്ലിയിൽ ചേർന്ന യോഗത്തിലാണ് നിർദേശം ഉയരുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചാണകം, ഗോമൂത്രം സ്റ്റാർട്ട്‌അപ്പുകൾ തുടങ്ങാൻ പ്ലാനുണ്ടോ ? 60 ശതമാനം വരെ കേന്ദ്ര സഹായം !