ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിയടിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 90 പന്തുകളില്‍ നിന്നായിരുന്നു ഡികോക്കിന്റെ സെഞ്ചുറി. നേരത്തെ ശ്രീലങ്കക്കെതിരായ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു.
ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.35 റണ്‍സ് നേടിയ നായകന്‍ തെമ്പ ബവുമ പുറത്താകുമ്പോള്‍ 19 ഓവറില്‍ 108 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. തുടര്‍ന്നെത്തിയ റസ്സി വാന്‍ഡര്‍ ഡസ്സനും മികച്ച പിന്തുണ നല്‍കിയതോടെ ഡികോക്ക് 2023 ലോകകപ്പിലെ തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയും കുറിച്ചു. 106 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം 109 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഗ്ലെന്‍ മാക്‌സ്വെല്ലിനായിരുന്നു ഡികോക്കിന്റെ വിക്കറ്റ്.
ഡികോക്കിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ എയ്ഡന്‍ മാര്‍ക്രവും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. 44 പന്തില്‍ 56 റണ്‍സാണ് മാര്‍ക്രം നേടിയത്. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ താളം തെറ്റിച്ചത്.ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റ് സ്വന്തമാക്കി