Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

തോറ്റിട്ടും വീരനായി അക്ഷര്‍ പട്ടേല്‍; ഇന്ത്യ മുട്ടുമടക്കിയത് 16 റണ്‍സിന് !

ഇന്ത്യയുടെ തുടക്കം കൂട്ടത്തകര്‍ച്ചയില്‍ നിന്നായിരുന്നു

India vs Sri Lanka 2nd T 20 Match Score card
, വെള്ളി, 6 ജനുവരി 2023 (08:34 IST)
India vs Sri Lanka 2nd T 20 Match Score card: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 206 റണ്‍സ് നേടിയത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം. 
 
ഇന്ത്യയുടെ തുടക്കം കൂട്ടത്തകര്‍ച്ചയില്‍ നിന്നായിരുന്നു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും രണ്ടക്കം കാണാതെ പുറത്തായി. പിന്നാലെ വന്ന രാഹുല്‍ ത്രിപതിക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സൂര്യകുമാര്‍ യാദവും അക്ഷര്‍ പട്ടേലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയുടെ നാണംകെട്ട തോല്‍വി ഒഴിവാക്കിയത്. ഒരുഘട്ടത്തില്‍ ഇന്ത്യ കളി ജയിക്കുമെന്ന് പോലും തോന്നി. 
 
അക്ഷര്‍ പട്ടേല്‍ യഥാര്‍ഥത്തില്‍ വീരപരിവേഷം പൂണ്ടു. 31 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 65 റണ്‍സ്. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സ് നേടി. അക്ഷര്‍ പട്ടേല്‍ - സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് തകര്‍ന്നതോടെ കളി വീണ്ടും ലങ്കയുടെ വരുതിയിലായി. ശിവം മാലി 15 പന്തില്‍ 26 റണ്‍സ് നേടി നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ ആ ഇന്നിങ്‌സിനു സാധിച്ചില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Sri Lanka 2nd T20 Match Score Card: കണ്ണടച്ച് തുറക്കും മുന്‍പ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീണു, പിടിമുറുക്കി ലങ്ക