Select Your Language

Notifications

webdunia
webdunia
webdunia
webdunia

പവർ പ്ലേയിൽ ഫുൾ പവറായി ശ്രീലങ്ക, ഇന്ത്യ പ്രതിരോധത്തിൽ

പവർ പ്ലേയിൽ ഫുൾ പവറായി ശ്രീലങ്ക, ഇന്ത്യ പ്രതിരോധത്തിൽ
, വ്യാഴം, 5 ജനുവരി 2023 (19:31 IST)
ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഗംഭീരമായ തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ലങ്ക പവർ പ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസാണെടുത്തത്. ഓപ്പണർമാരായ പതും നിസങ്കയും കുശാൽ മെൻഡിസുമാണ് ക്രീസിൽ.
 
ഹാർദ്ദിക് പാണ്ഡ്യയുടെ ആദ്യ ഓവറിൽ 2 റൺസ് മാത്രമെ വഴങ്ങിയുള്ളുവെങ്കിലും അർഷദീപ് എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് നോബോളടക്കം 19 റൺസ് വന്നു. ശിവം മാവിയെ പന്തേൽപ്പിച്ചെങ്കിലും ഫലം കണ്ടില്ല. സ്പിന്നർമാർ വന്നതോടെയാണ് സ്കോറിംഗ് റേറ്റ് കുറഞ്ഞത്. ഇന്ത്യൻ നിരയിൽ സഞ്ജു സാംസണിന് പകരം രാഹുൽ ത്രിപാത്തി ടീമിൽ ഇടം സ്വന്തമാക്കി. ഒടുവിൽ വിവരം കിട്ടുമ്പോൾ 8 ഓവറിൽ 80 റൺസെന്ന നിലയിലാണ് ശ്രീലങ്ക. അർധസെഞ്ചുറി പൂർത്തിയാക്കിയ ഓപ്പണർ കുശാൽ മെൻഡിസും 23 റൺസുമായി പതും നിസങ്കയുമാണ് ക്രീസിൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023ലെ ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും, സ്ഥിരീകരിച്ച് ജയ് ഷാ