Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി 20 ഇന്ന്; ഊഴം കാത്ത് സഞ്ജു സാംസണ്‍

ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്റി 20 ഇന്ന്; ഊഴം കാത്ത് സഞ്ജു സാംസണ്‍
, വ്യാഴം, 24 ഫെബ്രുവരി 2022 (08:18 IST)
ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് ലക്‌നൗവില്‍ മത്സരം ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു കളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
റിഷഭ് പന്തിന്റെ പകരക്കാരനായാണ് സഞ്ജു ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നത്. പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പരുക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ സഞ്ജുവിന്റെ സാധ്യത ഇരട്ടിക്കുകയാണ്. മികച്ച പ്രകടനം നടത്തിയ ടീം മാനേജ്മെന്റിന്റെ ഇഷ്ടം നേടിയെടുക്കുകയാണ് സഞ്ജുവിന് മുന്നില്‍ ഇനിയുള്ള വഴി. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 റാങ്കിങിൽ 21ലേക്ക് കുതിച്ച് സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർക്കും വൻ മുന്നേറ്റം