Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്കു മുന്നില്‍ ചരിത്രം വഴിമാറുന്നു; സാ​ക്ഷാ​ൽ ബ്രാ​ഡ്മാനേയും പി​ന്നി​ട്ട് ഇന്ത്യന്‍ നായകന്‍ !

റെ​ക്കാ​ർ​ഡു​ക​ളി​ൽ സാ​ക്ഷാ​ൽ ബ്രാ​ഡ്മാ​നെ​യും പി​ന്നി​ട്ട് വി​രാ​ട് കോ​ഹ്ലി

Webdunia
ഞായര്‍, 26 നവം‌ബര്‍ 2017 (16:03 IST)
ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലു​കൂ​ടി പി​ന്നി​ട്ട് ഇ​ന്ത്യ​ൻ ക്യാപ്റ്റന്‍ വി​രാ​ട് കോ​ഹ്ലി. ഇ​ര​ട്ട​സെ​ഞ്ചു​റി നേടിയവരുടെ കൂട്ടത്തില്‍ സാ​ക്ഷാ​ൽ ഡോ​ണ്‍ ബ്രാ​ഡ്മാ​നെ​യും മ​റി​ക​ട​ന്നാ​ണ് കോ​ഹ്ലി ഈ പുതിയ നേ​ട്ടം കൈവരിച്ചത്. 
 
നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഏറ്റവും കൂടുതല്‍ ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ൾ നേടിയ താരമെന്ന നേ​ട്ട​മാ​ണ് നാ​ഗ്പൂ​രി​ൽ കോ​ഹ്ലി​യെ തേ​ടി​യെ​ത്തി​യ​ത്. നിലവില്‍ ഈ നേ​ട്ടം ബ്ര​യാ​ൻ ലാ​റ​യ്ക്കൊപ്പമാണ് കോഹ്‌ലി പ​ങ്കി​ടുന്നത്. അ​ഞ്ച് ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ളാ​ണ് നാ​യ​ക​സ്ഥാ​ന​ത്തുനിന്ന് ഇ​രു​വ​രും കു​റി​ച്ച​ത്. 
 
അതേസമയം, ബ്രാ​ഡ്മാന്റെ അ​ക്കൗ​ണ്ടി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ നാ​ല് ഇ​ര​ട്ട​സെ​ഞ്ചു​റി​ക​ളാ​ണു​ള്ള​ത്. കോ​ഹ്ലി നേടിയ ഇ​ര​ട്ട​സെ​ഞ്ചു​റി​കളെല്ലാം നാ​യ​ക​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷ​മാ​ണെന്നതും ശ്രദ്ധേയമാണ്. ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ 258 പ​ന്തി​ൽ​നി​ന്നായിരുന്നു കോ​ഹ്ലിയുടെ ഇ​ര​ട്ട​സെ​ഞ്ചു​റി നേട്ടം. 
 
സുനില്‍ ഗാവസ്കറിന്റെ 11 സെഞ്ചുറികളുടെ റെക്കോര്‍ഡും 12 സെഞ്ചുറികളുമായി കോഹ്‌ലി മറികടന്നു. ഒരു ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർവ്വ റെക്കോര്‍ഡും കോ‌ഹ്‌ലി സ്വന്തമാക്കി. ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ സ്വന്തമാക്കിയത്. 
 
മുന്‍ ഓ​സീ​സ് നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഒമ്പത് സെ​ഞ്ചു​റി​ക​ളു​ടെ റെക്കോ​ർ​ഡാ​ണ് കോ​ഹ്‌ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇതുവരെ കോ​ഹ്‌ലി നേ​ടി​യ​ത്. ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്‌ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

രണ്ടാം ദിനത്തിൽ ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ പുറത്താക്കി ബുമ്ര, കപിൽ ദേവിനൊപ്പം എലൈറ്റ് ലിസ്റ്റിൽ!

India vs Australia, 1st Test: 'ബുംറ സീന്‍ മോനേ..' ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 104 നു ഓള്‍ഔട്ട്

IPL 2025:ഐപിഎൽ ഉദ്ഘാടന മത്സരം മാർച്ച് 14ന്, ഫൈനൽ മെയ് 25ന്

അടുത്ത ലേഖനം
Show comments