‘നരേന്ദ്രഭായ്... ആലിംഗന തന്ത്രം പരാജയപ്പെട്ടു’; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
‘ആലിംഗന തന്ത്രം പരാജയപ്പെട്ടു നരേന്ദ്രഭായ് ’ ; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലനിര്‍ത്തിയ ആലിംഗന നയതന്ത്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ പാകിസ്ഥാന് മോചിപ്പിച്ച സാഹചരര്യത്തിലാണ് രാഹുലിന്റെ ഈ പരിഹാസം.
‘നരേന്ദ്രഭായ്, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സ്വതന്ത്രനായിരിക്കുന്നു. പാക് സൈന്യത്തിന് ലഷ്കറെ ത്വൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേര്‍പ്പെടുത്തിയിരിക്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വിറ്റര്‍.