India vs UAE, Asia Cup 2025: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; സഞ്ജു കളിക്കാന്‍ സാധ്യതയില്ല
യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ
Publish Date: Wed, 10 Sep 2025 (08:42 IST)
Updated Date: Wed, 10 Sep 2025 (08:50 IST)
India vs UAE, Asia Cup 2025: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനു ആരംഭിക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍.
യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. സോണി സ്പോര്‍ട്സിലും സോണി ലിവിലുമാണ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. സെപ്റ്റംബര്‍ 14 ഞായറാഴ്ച ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കും.
യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മ ഇടംപിടിക്കും. ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലിനും അഭിഷേക് ശര്‍മയ്ക്കുമാണ് കൂടുതല്‍ സാധ്യത.
ഇന്ത്യ, സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, ശിവം ദുബെ / കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി