India vs West Indies, 2nd Test: ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ്

കെ.എല്‍.രാഹുല്‍ (54 പന്തില്‍ 25), സായ് സുദര്‍ശന്‍ (47 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍

രേണുക വേണു
ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (08:26 IST)
India vs West Indies

India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിനമായ ഇന്ന് ബാറ്റിങ്ങിനു ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ് മാത്രം. 121 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടിയിട്ടുണ്ട്. 
 
കെ.എല്‍.രാഹുല്‍ (54 പന്തില്‍ 25), സായ് സുദര്‍ശന്‍ (47 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. 
 
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 നു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 248 നു ഓള്‍ഔട്ട് ആകുകയും ഫോളോ ഓണ്‍ വഴങ്ങുകയും ചെയ്തു. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ 390 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചു. 
 
ജോണ്‍ കാമ്പെല്‍ (199 പന്തില്‍ 115), ഷായ് ഹോപ്പ് (214 പന്തില്‍ 103) എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി. ജസ്റ്റിന്‍ ഗ്രീവ്‌സ് (85 പന്തില്‍ പുറത്താകാതെ 50) അര്‍ധ സെഞ്ചുറി നേടി. റോസ്റ്റണ്‍ ചേസ് (40), ജയ്ഡന്‍ സീല്‍സ് (32) എന്നിവരും തിളങ്ങി. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രിത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജിനു രണ്ട് വിക്കറ്റ്. രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും ഓരോ വിക്കറ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

അടുത്ത ലേഖനം
Show comments