Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

ഷായ് ഹോപ്പ് (103 പന്തില്‍ 66), ജോണ്‍ കാംപെല്‍ (145 പന്തില്‍ 87) എന്നിവരാണ് ക്രീസില്‍

India West Indies, India West Indies 2nd Test Day 3, India West Indies Scorecard

രേണുക വേണു

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (08:51 IST)
India vs West Indies

India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയം സ്വന്തമാക്കാന്‍ ഇന്ത്യ. ഫോളോ ഓണ്‍ വഴങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടിയിട്ടുണ്ട്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ എട്ട് വിക്കറ്റ് ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിനു 97 റണ്‍സ് കൂടി വേണം. 
 
ഷായ് ഹോപ്പ് (103 പന്തില്‍ 66), ജോണ്‍ കാംപെല്‍ (145 പന്തില്‍ 87) എന്നിവരാണ് ക്രീസില്‍. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (30 പന്തില്‍ 10), അലിക് അതനാസെ (17 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകള്‍ വെസ്റ്റ് ഇന്‍ഡീസിനു നഷ്ടമായി. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 518 നെതിരെ ഒന്നാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 248 നു ഓള്‍ഔട്ട് ആയി. അലിക് അതനാസെ (84 പന്തില്‍ 41), ഷായ് ഹോപ്പ് (57 പന്തില്‍ 36), ചന്ദര്‍പോള്‍ (67 പന്തില്‍ 34) എന്നിവര്‍ മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ പൊരുതി നോക്കിയത്. 
 
യശസ്വി ജയ്‌സ്വാള്‍ (258 പന്തില്‍ 175), ശുഭ്മാന്‍ ഗില്‍ (196 പന്തില്‍ പുറത്താകാതെ 129) എന്നിവര്‍ ഇന്ത്യക്കായി സെഞ്ചുറി നേടി. സായ് സുദര്‍ശന്‍ 165 പന്തില്‍ 87 റണ്‍സെടുത്തു. ഇന്ത്യക്കു ഒന്നാം ഇന്നിങ്‌സില്‍ 270 റണ്‍സിന്റെ ലീഡ് ഉണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India Women vs Australia Women: മികച്ച സ്‌കോര്‍ ഉണ്ടായിട്ടും ഇന്ത്യക്ക് തോല്‍വി; സെമിയിലേക്ക് അടുത്ത് ഓസ്‌ട്രേലിയ