India vs West Indies 2nd Test: രണ്ടാം ടെസ്റ്റ് സമനിലയില്‍; പരമ്പര ഇന്ത്യക്ക്

365 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 76-2 എന്ന നിലയിലായിരുന്നു

Webdunia
ചൊവ്വ, 25 ജൂലൈ 2023 (09:51 IST)
India vs West Indies 2nd Test: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍ കലാശിച്ചു. അവസാന ദിനം മഴ കളിച്ചതോടെയാണ് രണ്ടാം ടെസ്റ്റ് സമനിലയില്‍ ആയത്. ശക്തമായ മഴയേയും മോശം കാലാവസ്ഥയേയും തുടര്‍ന്ന് ഓരോവര്‍ പോലും എറിയാന്‍ അവസാന ദിനം സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് നേടിയിരുന്നു. 289 റണ്‍സ് കൂടിയായിരുന്നു വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത്. 
 
365 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 76-2 എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സായപ്പോള്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെറും 24 ഓവറിലാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 181 റണ്‍സ് നേടിയത്. രോഹിത് ശര്‍മ (44 പന്തില്‍ 57), ഇഷാന്‍ കിഷന്‍ (34 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 
 
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 438 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 255 റണ്‍സിന് ഓള്‍ഔട്ടായി. 
 
രണ്ടാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയിരുന്നു. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ചക്രത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

എന്റെ കാലത്തായിരുന്നുവെങ്കില്‍ ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേനെ: രവി ശാസ്ത്രി

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

അടുത്ത ലേഖനം
Show comments