Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളങ്ങിയാല്‍ സഞ്ജു രാഹുലിന്റെ ബാക്കപ്പെന്ന് വസീം ജാഫര്‍, ഇഷാന്‍ തന്നെ മതിയെന്ന് ഇഷാന്ത്

തിളങ്ങിയാല്‍ സഞ്ജു രാഹുലിന്റെ ബാക്കപ്പെന്ന് വസീം ജാഫര്‍, ഇഷാന്‍ തന്നെ മതിയെന്ന് ഇഷാന്ത്
, തിങ്കള്‍, 24 ജൂലൈ 2023 (17:58 IST)
വെസ്റ്റിന്‍ഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ തിളങ്ങാനായാല്‍ 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ മാറുമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സഞ്ജുവിനെ സംബന്ധിച്ച് വെസ്റ്റിന്‍ഡീസ് പര്യടനം കരിയറില്‍ നിര്‍ണായകമാകുമെന്നും കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തുന്നതോടെ ലോകകപ്പ് ടീമില്‍ ബാക്കപ്പ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കുമെന്നും ജാഫര്‍ പറയുന്നു.
 
സഞ്ജു സാംസണിന് കഴിവുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്ഥിരത കുറവുണ്ട്. പക്ഷേ അയാള്‍ തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടൂക്കുകയും സ്ഥിരതയോടെ കളിക്കുകയും ചെയ്താല്‍ ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിനാകും. വസീം ജാഫര്‍ പറഞ്ഞു. അതേസമയം കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുകയും ടീമിന് ഒരു ബാക്കപ്പ് കീപ്പറെ ആവശ്യമായി വരികയും ചെയ്താല്‍ ഇഷാന്‍ കിഷനെയാണ് ടീം പരിഗണിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ അഭിപ്രായപ്പെട്ടു. ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറിയുള്ള താരമാണ് ഇഷാന്‍ കിഷനെന്നും ഇഷാന്ത് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ തീരുമാനം കോലിയുടേതായിരുന്നു, ടീമിലെ സ്ഥാനക്കയറ്റത്തെ പറ്റി ഇഷാന്‍ കിഷന്‍