Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പൃഥ്വി ഷാ പുറത്തായി... എന്നാല്‍ ഔട്ടല്ല’; മാപ്പ് പറഞ്ഞ് അമ്പയര്‍ - നിരാശ ചിരിയിലൊതുക്കി ഹോള്‍ഡര്‍

‘പൃഥ്വി ഷാ പുറത്തായി... എന്നാല്‍ ഔട്ടല്ല’; മാപ്പ് പറഞ്ഞ് അമ്പയര്‍ - നിരാശ ചിരിയിലൊതുക്കി ഹോള്‍ഡര്‍

jason holder
ഹൈദരാബാദ് , തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (11:28 IST)
വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജോസണ്‍ ഹോള്‍‌ഡറോട് മാപ്പ് പറഞ്ഞ് അമ്പയര്‍ ഇയാന്‍ ഗ്ലൗഡ്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെ നോട്ടൗട്ട് വിളിച്ചതിനാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ജയത്തിലേക്ക് നീങ്ങുന്നതിനിടെ ഹോള്‍ഡറുടെ പന്തില്‍ ഷാ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഗ്ലൗഡ് ആവശ്യം നിരസിച്ചു. ഇതോടെ അമ്പയറുടെ തീരുമാനം  ഹോള്‍ഡര്‍ റിവ്യു ചെയ്തു.

റീപ്ലേയില്‍ പിച്ച് ചെയ്‌ത പന്ത് ഷായുടെ ബെയ്‌ലിളക്കുമെന്ന് വ്യക്തമായിരുന്നുവെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു തേര്‍ഡ് അമ്പയറും. എന്നാല്‍ റീപ്ലേയില്‍ ഇന്ത്യന്‍ താരം ഔട്ട് ആണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറും നോട്ടൗട്ട് വിളിച്ചതാണ് ഗ്ലൗഡിനെ നിരാശനാക്കിയത്.

അമ്പയര്‍മാരുടെ തീരുമാനത്തില്‍ നിരാശനായി ബൗളിംഗ് എന്‍ഡിലേക്ക് നടന്ന ഹോള്‍ഡറോടാണ് ഗ്ലൗഡ് സോറി പറഞ്ഞെങ്കിലും ഒരു ചെറു ചിരി മാത്രമായിരുന്നു വിന്‍ഡീസ് നായകന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊരുതാന്‍ പോലുമാകാതെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം