പൃഥ്വി ഷാ ഒരു സംഭവം തന്നെ, പക്ഷേ സേവാഗിനോട് താരതമ്യം ചെയ്യരുത്: ഗാംഗുലി

വെള്ളി, 5 ഒക്‌ടോബര്‍ 2018 (20:05 IST)
ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയം പൃഥ്വി ഷായെ വീരേന്ദര്‍ സേവാഗിനോട് താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലി. സേവാഗ് ഒരു ജീനിയസാണെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
 
“അരങ്ങേറ്റ മത്സരത്തിലെ പൃഥ്വിയുടെ സെഞ്ച്വറി സൂപ്പറായിരുന്നു. പക്ഷേ സേവാഗുമായി പൃഥ്വിയെ താരതമ്യം ചെയ്യരുത്. സേവാഗ് ഒരു ജീനിയസ് ആയിരുന്നു. പൃഥ്വി ഷായ്ക്ക് ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്” - ഗാംഗുലി പറഞ്ഞു.
 
“അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി... പൃഥ്വിക്ക് ഒരു വിശേഷപ്പെട്ട ദിവസമായിരുന്നു അന്ന്. രഞ്ജി ട്രോഫി അരങ്ങേറ്റത്തിലും പൃഥ്വി സെഞ്ച്വറി കണ്ടെത്തി. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറിയടിച്ചു. ഇത് സമാനതകളില്ലാത്തതാണ്” - ഗാംഗുലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം താരങ്ങളെ കളത്തിലിറക്കുന്നത് പ്രായംനോക്കിയല്ല: ഡേവിഡ് ജെയിംസ്