ട്വന്റി-20 ക്രിക്കറ്റിലെ റൺവേട്ടക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. എന്നാൽ, കോഹ്ലിക്ക് പോലും മറികടക്കാൻ പറ്റാത്തത് രോഹിത് ശർമയുടെ റെക്കോർഡ് ആണ്. കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 21 ഫിഫ്റ്റികളുമായാണ് ഹിറ്റ്മാന്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു ഫിഫ്റ്റി മാത്രം പിറകിലായി കോലി രണ്ടാമതുണ്ട്.
അതോടൊപ്പം, ഏറ്റവും അധികം സിക്സറുകൾ പറത്തിയ താരവും രോഹിത് ആണ്. സിക്‌സര്‍ രാജാവ് ഇനി രോഹിത് ശര്‍മ്മയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരമായി രോഹിത് ശര്‍മ്മ മാറിയത്. ക്രിസ് ഗെയിലിനെ മറികടന്നാണ് ഹിറ്റ്മാന്റെ പുതിയ നേട്ടം.
നിലവിൽ 107 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 105 സിക്സ്‌റുകളുമായി ക്രിസ് ഗെയിൽ ഇത്രയും നാള്‍ കൈയടക്കി വച്ചിരുന്ന റെക്കോര്‍ഡാണ് രോഹിത് പിടിച്ചുവാങ്ങിയത്. 103 സിക്‌സറുകള്‍ കുറിച്ച മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ട്വന്റി-20 -യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍.
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യമെടുത്താല്‍ 74 സിക്‌സറുകളുമായി യുവരാജും 58 സിക്‌സറുകളുമായി റെയ്‌നയും രോഹത്തിന് പിന്നിലുണ്ട്. പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 51 പന്തില്‍ 67 റണ്‍സാണ് രോഹിത്ത് അടിച്ചെടുത്തത്. മൂന്നു സിക്‌സും നാലു ബൗണ്ടറിയും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറക്കുകയുണ്ടായി.