Webdunia - Bharat's app for daily news and videos

Install App

അവിടെയും തോല്‍വി ഇവിടെയും തോല്‍വി..! ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നിലും പാക്കിസ്ഥാന്‍ വീണു; ഏഷ്യാ കപ്പില്‍ മിന്നുന്ന തുടക്കം

ഓപ്പണര്‍മാരായ ഷഫാലി വര്‍മ (29 പന്തില്‍ 40), സ്മൃതി മന്ദാന (31 പന്തില്‍ 45) എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്

രേണുക വേണു
ശനി, 20 ജൂലൈ 2024 (07:57 IST)
India W vs Pakistan W

വനിതകളുടെ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് ഭീഷണിയാകാന്‍ പാക്കിസ്ഥാന്‍ വനിത ടീമിനു സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വനിത ടീം 19.2 ഓവറില്‍ 108 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 
 
ഓപ്പണര്‍മാരായ ഷഫാലി വര്‍മ (29 പന്തില്‍ 40), സ്മൃതി മന്ദാന (31 പന്തില്‍ 45) എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ തന്നെ ഇന്ത്യ ഏറെക്കുറെ വിജയിച്ചിരുന്നു. ദയാലന്‍ ഹേമലത 11 പന്തില്‍ 14 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (11 പന്തില്‍ അഞ്ച്), ജെമിമ റോഡ്രിഗസ് (മൂന്ന് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. 
 
നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ദീപ്തി ശര്‍മയാണ് കളിയിലെ താരം. രേണുക സിങ്, പൂജ വസ്ത്രാകര്‍, ശ്രേയങ്ക പട്ടീല്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഒരു പ്രശ്‌നമല്ല, റിഷഭ് പന്തിന്റെ റോള്‍ പ്രധാനമാകും: ഗൗതം ഗംഭീര്‍

കെ എൽ രാഹുലിൽ നിന്നും ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്, ടെസ്റ്റ് പരമ്പരയ്ക്ക് മുൻപെ രോഹിത് ശർമ

നിങ്ങളുടെ എല്ലാ മസാലകളും നിര്‍ത്തിക്കോ..! ഒന്നിച്ചെത്തി ഗംഭീറും കോലിയും; പരസ്പരം പുകഴ്ത്തലോടു പുകഴ്ത്തല്‍

അടുത്ത ലേഖനം
Show comments