India vs West Indies, 1st Test Day 1: ഒന്നാം ദിനം കൈപിടിയിലാക്കി ഇന്ത്യ; എട്ട് വിക്കറ്റ് ശേഷിക്കെ 41 റണ്‍സ് അകലെ
അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍ കെ.എല്‍.രാഹുല്‍ (114 പന്തില്‍ 53), നായകന്‍ ശുഭ്മാന്‍ ഗില്‍ (42 പന്തില്‍ 18) എന്നിവരാണ് ക്രീസില്‍
Publish Date: Thu, 02 Oct 2025 (18:56 IST)
Updated Date: Thu, 02 Oct 2025 (19:06 IST)
India vs West Indies, 1st Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് മേല്‍ക്കൈ. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 162 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസ് സ്‌കോറില്‍ നിന്ന് 41 റണ്‍സ് മാത്രം അകലെയാണ് ഇന്ത്യ.
അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍ കെ.എല്‍.രാഹുല്‍ (114 പന്തില്‍ 53), നായകന്‍ ശുഭ്മാന്‍ ഗില്‍ (42 പന്തില്‍ 18) എന്നിവരാണ് ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വെസ്റ്റ് ഇന്‍ഡീസിനു തുടക്കം മുതല്‍ പതറി. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആകുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജസ്റ്റിന്‍ ഗ്രീവ്‌സ് (48 പന്തില്‍ 32), ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റണ്‍ ചേസ് (43 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രിത് ബുംറ മൂന്നും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവിനു രണ്ടും വാഷിങ്ടണ്‍ സുന്ദറിനു ഒരു വിക്കറ്റും.