Webdunia - Bharat's app for daily news and videos

Install App

ടി20യിലും സ്മൃതിയുടെ മന്ദഹാസം, സൂപ്പർ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം

അഭിറാം മനോഹർ
ഞായര്‍, 29 ജൂണ്‍ 2025 (11:49 IST)
Smriti Mandana
ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 97 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തില്‍ 211 റണ്‍സാണ് നേടിയത്. 62 പന്തില്‍ 112 റണ്‍സുമായി സ്മൃതി മന്ദാനയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് 14.5 ഓവറില്‍ 113 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റുകളുമായി തിളങ്ങിയ ശ്രീ ചരണിയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
 
66 റണ്‍സെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നതാലി സ്‌കിവര്‍ ബ്രന്റ് മാത്രമാണ് ഇംഗ്ലണ്ട് നിലയില്‍ തിളങ്ങിയത്. സോഫിയ ഡങ്ക്‌ലി, ഡാനിയേല വ്യാട്ട്, ആലീസ് ക്യാപ്‌സി, സോഫി എക്ലെസ്റ്റോണ്‍ തുടങ്ങിയ താരങ്ങളെല്ലാം ഇംഗ്ലണ്ട് നിരയില്‍ നിരാശപ്പെടുത്തി. ചരണിക്ക് പുറമെ ദീപ്തി ശര്‍മ, രാധ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് നല്‍കിയത്. 23 പന്തില്‍ 43 റണ്‍സുമായി ഹാര്‍ലീന്‍ ഡിയോളും സ്മൃതിക്ക് മികച്ച പിന്തുണ നല്‍കി. 62 പന്തില്‍ 3 സിക്‌സറും 15 ഫോറും അടങ്ങിയതാണ് സ്മൃതിയുടെ ഇന്നിങ്ങ്‌സ്. ഇംഗ്ലണ്ടിനായി ലോറല്‍ ബെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments