മൗണ്ട് മോന്‍ഗനൂയി: ന്യൂസിലൻഡൂമായുള്ള രണ്ടാം ഏകദിന മത്സരത്തിൽ മിന്നുന്ന വിജയം സ്വാന്തമാക്കി ഇന്ത്യക്കാർക്ക് അഭിമാനകരമയ റിപ്പബ്ലിക്ദിന സമ്മാനം നൽകിയിരിക്കുകായാണ് കോലിപ്പാട. 90 റണ്‍സിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. ന്യൂസിലാൻഡിന്റെ മണ്ണിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്തു. എന്നാൽ 325 റണ്‍സിന്റെ വിജയലക്ഷ്യത്തിനു മുന്നില്‍ ന്യൂസിലാന്‍ഡിന്റെ പോരാട്ടം 40.2 ഓവറില്‍ 234 റണ്‍സിന് അവസാനിച്ചു. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യ സാർവാധിപാത്യം പുലർത്തിയപ്പോൾ ന്യുസിലൻഡ് പ്രതിരോധത്തിലായി
ഇന്ത്യക്കായി രോഹിത് ശർമ 87 റൺസും ശിഖർ ധവാൻ 66 റൺസും നേടി കാരുത്ത് കാട്ടിയാപ്പോൾ നാല് ബൗണ്ടറികാളും മൂന്ന് സിക്സറുകളും പായിച്ച് 48 റൺസുമായി ധോണി ഔട്ടാകാതെനിന്നു. ബൗളിംഗിലകട്ടെ കുൽദീപ് മികച്ച പ്രകടനം താന്നെ കാഴ്ചവച്ചു 10 ഓവറിൽ 45 റൺസ് വഴങ്ങി കുൽദീപ് നാല് വിക്കാറ്റുകൾ വീഴ്ത്തി.
ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ന്യുസിലാൻഡ് നിരയെ കൂടുതൽ തളർത്തി. തോൽവിയുടെ ആഘാതം കുറക്കുന്നതിനായി അവസന നിമിഷം ആഞ്ഞു ബാറ്റ് വീശിയ ഡഗ് ബ്രേസ്‌വെല്ലാണ് ന്യൂസിലൻഡ് നിരായിലെ ടോപ്പ് സ്കോറർ 57 റൺസാണ് ഡഗ് ന്യുസിലൻഡിനായി നേടിയത്.