Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ താരമില്ലായിരുന്നുവെങ്കിൽ രണ്ട് ലോകകപ്പുകളും ഇന്ത്യക്ക് നഷ്ടമാവുമായിരുന്നു; ഹർഭജൻ പറയുന്നു

ആ താരമില്ലായിരുന്നുവെങ്കിൽ രണ്ട് ലോകകപ്പുകളും ഇന്ത്യക്ക് നഷ്ടമാവുമായിരുന്നു; ഹർഭജൻ പറയുന്നു

അഭിറാം മനോഹർ

, വ്യാഴം, 19 ഡിസം‌ബര്‍ 2019 (10:28 IST)
1983 ലെ ലോകകപ്പിലെ വിജയത്തിന് ശേഷം രണ്ട് തവണ മാത്രമാണ്  ഇന്ത്യ ലോകകപ്പിൽ വിജയികളായിട്ടുള്ളത്. 2007ൽ ആദ്യ ടി20 ലോകകപ്പും 2011ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പുമാണവ. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലായിപ്പോഴും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമ്പോഴും പലപ്പോഴും ലോകകിരീടങ്ങൾ ഇന്ത്യക്ക് അന്യമാവുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളും യുവരാജ് സിങ്ങ് ഇല്ലായിരുന്നുവെങ്കിൽ സംഭവിക്കുകയില്ലായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.
 
ലോകകപ്പുകളെ കുറിച്ച് പറയുമ്പോൾ യുവരാജ് സിങ് വഹിച്ച പങ്കിനെ വിസ്മരിക്കരുതെന്നാണ് താരം പറയുന്നത്. ജനങ്ങൾ സച്ചിനെ കുറിച്ച് പറയുന്നുണ്ട്,ഗാംഗുലിയേ കുറിച്ചും കുംബ്ലെയെ കുറിച്ചും കപിൽ ദേവിനെ കുറിച്ചും പറയുന്നു. എന്നിരുന്നാലും യുവരാജ് സിങ് അന്ന് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യയുടെ ഷെൽഫിൽ ഇരിക്കുന്ന രണ്ട് ലോകകിരീടങ്ങളും ഇന്ത്യക്ക് ലഭിക്കുകയില്ലായിരുന്നുവെന്നാണ് ഞാൻ കരുതുന്നത് ഹർഭജൻ  പറഞ്ഞു.
 
നമുക്കൊപ്പം യുവി ഇല്ലായിരുന്നുവെങ്കിൽ സെമി വരെ മാത്രമെ എത്താൻ സാധിക്കുമായിരുന്നുള്ളു. നല്ല ടീമുകൾ സെമിയിലെത്തും നമ്മളും എത്തി. എന്നാൽ ലോകകപ്പ് നേടണമെങ്കിൽ യുവരാജിനെ പോലൊരു താരം ടീമിന് അനിവാര്യമായിരുന്നു. യുവരാജിനെ പോലൊരു താരത്തെ ഇന്ത്യക്ക് ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുൽദീപിന് രണ്ടാം ഹാട്രിക്ക്, റെക്കോഡ് ബുക്കിൽ ഇതിഹാസങ്ങൾക്കൊപ്പം