Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോ‌ഹ്‌ലി എന്ന താരം ഒരു ഇലവന് തുല്യം, കോഹ്‌ലിയെ പുറത്താക്കുകയെന്നാൽ ഇന്ത്യയെ പുറത്താക്കുന്നതുപോലെ

കോ‌ഹ്‌ലി എന്ന താരം ഒരു ഇലവന് തുല്യം, കോഹ്‌ലിയെ പുറത്താക്കുകയെന്നാൽ ഇന്ത്യയെ പുറത്താക്കുന്നതുപോലെ
, ശനി, 13 ജൂണ്‍ 2020 (13:35 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ഒറ്റ താരമായി ഒതുക്കി കാണാൻ ആകില്ലെന്നും ഒരു ഇലവന് തുല്യമാണെന്നും പാകിസ്ഥാൻ മുൻ ഇതിഹാസ താരം സഖ്‌ലെയ്ന്‍ മുഷ്താഖ്. കോഹ്‌ലിയെ പുറത്താക്കിയാല്‍ അതിനർത്ഥം ടീമിനെ മുഴുവന്‍ പുറത്താക്കി എന്നാണെന്ന് മുഷ്താഖ്. പറയുന്നു. കോഹ്‌ലിയെ പുറത്താക്കാൻ ബോളർമാർക്ക് നൽകിയ ഉപദേശം തുറന്നുപരഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇംഗ്ലണ്ടിന്റെ സ്പിൻ കൺസൾട്ടന്റ് കൂടിയായിരുന്നു താരം.   
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോമിലുള്ള ലെഫ്റ്റ് ആം, ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ എന്നിങ്ങനെ ഏതുതരം സ്പിന്നർമാർക്കെതിരെയും കളിയ്ക്കാൻ കഴിവുള്ള ലോകൊത്തര ബാറ്റ്സ്മാനാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്നാണ് ഞാൻ ബോളർമാരോട് പറയാറുള്ളത്. നിങ്ങൾ ഓരോ ഡെലിവറിയിലേക്കും ആത്മാവ് നൽകണം. ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് കോഹ്‌ലി. പക്ഷേ നിങ്ങളുടെ പ്ലാന്‍, ചിന്തകള്‍, വികാരങ്ങള്‍, അഭിനിവേശം എല്ലാം ആ പന്തിലേക്ക് നല്‍കിയാല്‍ നിങ്ങളും കോഹ്‌ലിയേക്കാള്‍ ഒട്ടും തഴെയല്ല എന്നാണ് ഞാൻ പറയാറുള്ളത്. 
 
ഡോട്ട് ബോളുകളിലൂടെ കോഹ്‌ലിയുടെ ഈഗോ ഉണർത്തി. കെണിൽ വീഴ്ത്തുക എന്ന മൈൻഡ് ഗെയിമാണ് പ്രയോഗിയ്ക്കാറുള്ളത്. 2018ലെ ഹെഡിങ്‌ലേ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ റാഷിദ് കോഹ്‌ലിയുടെ വിക്കറ്റെടുത്തതാണ് കോഹ്‌ലിയെ പുറത്താക്കിയതില്‍ വെച്ച്‌ ഏറ്റവും മികച്ചത്. ലെഗ് സ്റ്റംപിന് നേരെ പിച്ച്‌ ചെയ്ത പന്ത് ടേണ്‍ ചെയ്ത് ഓഫ് സ്റ്റംപ് കുലുക്കി, സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു.  കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് വരെ സഖ്‌ലെയ്ന്‍ ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. സഖ്‌ലെയ്ന്‍ മുഷ്താഖ് ടീമിന്റെ ഭാഗമായിരുന്ന സമയത്താണ് മൊയീന്‍ അലിയും റാഷിദും കോഹ്‌ലിയെ ആറ് വട്ടംവീതം പുറത്താക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉടനെയൊന്നും കളി നിർത്തില്ല: വിരമിക്കൽ വാർത്തകൾ നിഷേധിച്ച് സുനിൽ‌ ഛേത്രി