Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉടനെയൊന്നും കളി നിർത്തില്ല: വിരമിക്കൽ വാർത്തകൾ നിഷേധിച്ച് സുനിൽ‌ ഛേത്രി

ഉടനെയൊന്നും കളി നിർത്തില്ല: വിരമിക്കൽ വാർത്തകൾ നിഷേധിച്ച് സുനിൽ‌ ഛേത്രി
, വെള്ളി, 12 ജൂണ്‍ 2020 (19:39 IST)
അന്താരാഷ്ട്ര ഫു‌ട്ബോളിൽ നിന്നും ഉടൻ വിരമിക്കുമെന്ന വാർത്തകളെ തള്ളി ഇന്ത്യൻ ഫു‌ട്ബോൾ ടീം നായകൻ സുനിൽ ഛേത്രി.ഫു‌ട്ബോൾ താൻ ഇപ്പോളും ആസ്വദിക്കുന്നുണ്ടെന്നും അടുത്തൊന്നും തന്നെ വിരമിക്കാൻ ആലോചിക്കുന്നില്ലെന്നും ഛേത്രി വ്യക്തമാക്കി.
 
എത്ര വയസ്സ് വരെ കളിക്കളത്തില്‍ തുടരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ഫുട്‌ബോളിനോടുള്ള പാഷന്‍ ഇപ്പോഴും തനിക്കു നഷ്ടമായിട്ടില്ല. ഏറെ ആസ്വദിച്ചാണ് ഓരോ മല്‍സരവും കളിക്കുന്നത് അതിനാൽ തന്നെ ഉടൻ കളി മതിയാക്കാൻ ആലോചനയില്ലെന്നും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഫേസ്ബുക്ക് പേജിലെ ലൈവ് ചാറ്റിൽ ഛേത്രി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്രഗോളുകൾ നേടിയ താരമാണ് ഛേത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയയിൽ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയെന്ന് രാഹുൽ ദ്രാവിഡ്