Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുത്തോടെ നിൽക്കാം, പൊരുതാം, സുരക്ഷിതരായിരിക്കാം: ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ക്രിക്കറ്റ് താരങ്ങൾ

കരുത്തോടെ നിൽക്കാം, പൊരുതാം, സുരക്ഷിതരായിരിക്കാം: ജനങ്ങൾക്ക് ആത്മവിശ്വാസം നൽകി ക്രിക്കറ്റ് താരങ്ങൾ

അഭിറാം മനോഹർ

, ശനി, 14 മാര്‍ച്ച് 2020 (14:02 IST)
രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുറെ എണ്ണം 80 കടന്ന് മുന്നേറുകയാണ്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രണ്ട് പേർ രോഗ ബാധയേറ്റ് മരണപ്പെടുകയും ചെയ്‌തു.മഹാരാഷ്ട്രയിലും കർണാടകയിലുമടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത ജാഗ്രതയാണ് രോഗത്തിനെതിരെ സ്വീകരിച്ചിരിക്കുന്നത്. രാജ്യം മൊത്തം കൊറോണ ഭീതിയിൽ കഴിയുമ്പോൾ ജനങ്ങൾക്ക് കരുത്തുപകരുന്ന വാക്കുകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോലി.
 
എല്ലാ മുൻകരുതലുകളും സ്വീകരിച്ച് നമുക്ക് കരുത്തോടെ നിൽക്കുകയും കൊവിഡ് 19നെ നേരിടുകയും ചെയ്യാം.പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനമെന്ന് ഓർമിക്കുക. എല്ലാവരും ജാഗ്രത പുലർത്തുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക - വിരാട് കോലി ട്വീറ്റ് ചെയ്‌തു. 
 
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ കെ എൽ രാഹുലും ഇത്തരത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.ഇത്തരം പരീക്ഷണഘട്ടങ്ങളിൽ എല്ലാവരും പരസ്‌പരം കരുതലാവണമെന്നും ആരോഗ്യവിദഗ്ദർ നൽകുന്ന നിർദേശങ്ങ പാലിക്കണമെന്നും രാഹുൽ പറഞ്ഞു. രോഗലക്ഷണങ്ങൾ ഉണ്ടെന്ന് കരുതുന്നവരും രോഗമുണ്ടെന്ന് കണ്ടെത്തിയവരും സ്വമേധയ മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവാദിത്തമുള്ള പൗരനെ പോലെ പെരുമാറണമെന്നുമാണ് മുൻ ഇന്ത്യൻ താരമായ വിരേന്ദർ സേവാഗ് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പന്തടിച്ചവൻ തന്നെയെടുക്കട്ടെ അതാണ് നാട്ടിലെ നിയമം': കൊറോണ കാലത്തെ ക്രിക്കറ്റ് കാഴ്ച്ചകൾ