Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് അതീവ ജാഗ്രത, ജനങ്ങൾ വീടുകളിൽ തുടരണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരത്ത് അതീവ ജാഗ്രത, ജനങ്ങൾ വീടുകളിൽ തുടരണമെന്ന് ജില്ലാ കളക്ടർ
, ശനി, 14 മാര്‍ച്ച് 2020 (13:33 IST)
തിരുവനന്തപുരം: കൂടുതൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതതോടെ തിരുവനന്തപുരത്ത് അതീവ ജാഗ്രാത പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. മുൻ കരുതലിന്റെ ഭാഗമായി ജനങ്ങളോട് വീടുകളിൽ തുടരാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിന് പുറത്തിറങ്ങാവു എന്നാണ് കളക്ടർൻ നിർദേശം നൽകിയിരിക്കുന്നത്. 
 
ജില്ലയിലെ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും, ബ്യൂട്ടി പാർലറുകളും ജിമ്മുകളും അടയ്ക്കും, ബിച്ചുകളും മറ്റു ടൂറിസ് കേന്ദ്രങ്ങളും അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഘോഷങ്ങളും, ഉത്സവങ്ങളും മാറ്റിവയ്ക്കണം എന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തരുത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പലരും നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറാവുന്നില്ല എന്നും. ജില്ലാ കളക്ടർ പറഞ്ഞു. 
 
വർക്കലയിൽ രോഗബാധ സ്ഥിരീകരിച്ച ഇറ്റാലിയൻസ്വദേശിയുടെ സമ്പർക്ക ലിസ്റ്റ് തയ്യാറാക്കുക ശ്രമകരമാണ്. ഇയാൾ നിർദേശങ്ങൾ പാലിച്ചില്ല. 15 ദിവസം ഇയാൾ പുറത്ത് ഇടപഴകിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇറ്റാലിയൻ സ്വദേശി ഉത്സവത്തിൽ ഉൾപ്പടെ പങ്കെടുത്തതായാണ് വിവരം, ഇക്കാര്യം അന്വേഷിക്കും. എന്നും അദ്ദേഹം പറഞ്ഞു. വർക്കലയിൽ ഇറ്റാലിയൻ സദേശി താമസിച്ചിരുന്ന റിസോർട്ട് അടച്ചു, ഇവിടുത്തെ ജീവനക്കാരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഷയെ കൂട്ടിക്കൊണ്ടു പോയത് കൂട്ടുകാരികള്‍; മൃതദേഹം കടലില്‍; സുഹൃത്തുക്കളുടെ യാതോരു വിവരവുമില്ല