Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത്, ഇപ്പോഴേ തോല്‍വി സമ്മതിച്ചോ'; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരാധകര്‍

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 327 റണ്‍സ് നേടിയിട്ടുണ്ട്

'എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത്, ഇപ്പോഴേ തോല്‍വി സമ്മതിച്ചോ'; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരാധകര്‍
, വ്യാഴം, 8 ജൂണ്‍ 2023 (09:13 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചുകൊണ്ടിരിക്കുന്ന ടീം ഇന്ത്യക്കെതിരെ ആരാധകര്‍. ഒന്നാം ദിനം തന്നെ തോല്‍വി സമ്മതിച്ച ശരീരഭാഷയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. നിര്‍ണായകമായ ഒരു മത്സരത്തില്‍ ഇങ്ങനെ ജീവനില്ലാതെ കളിക്കുന്നതിലും ഭേദം തോല്‍വി സമ്മതിക്കുന്നതാണെന്നും ആരാധകര്‍ പരിഹസിച്ചു. 
 
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 327 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (156 പന്തില്‍ 146), സെഞ്ചുറിയിലേക്ക് കുതിക്കുന്ന സ്റ്റീവ് സ്മിത്ത് (227 പന്തില്‍ 95) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ ദിനം തന്നെ 300 കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത് ഓസീസിന് ഗുണമായി. ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
ട്രാവിസും സ്മിത്തും ചേര്‍ന്ന് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ പകുതി തളര്‍ന്ന അവസ്ഥയിലാണ്. ഫീല്‍ഡില്‍ അഗ്രസീവായി കാണപ്പെടാറുള്ള വിരാട് കോലി വരെ നിശബ്ദനായി നില്‍ക്കുകയാണ്. ഇത് ഓസ്‌ട്രേലിയയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ആരാധകരുടെ വാദം. 
 
ക്രീസിലെത്തിയത് മുതല്‍ ട്രാവിസ് ഹെഡ് കൗണ്ടര്‍ അറ്റാക്കാണ് നടത്തി കൊണ്ടിരിക്കുന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഹെഡിനെ പുറത്താക്കാന്‍ ആവശ്യമായ ഫീല്‍ഡ് സെറ്റിങ് പോലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നടത്തുന്നില്ല. ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് ഓവലില്‍ ആദ്യദിനം കണ്ടത്. കുറച്ചുകൂടി അഗ്രസീവ് ആയി താരങ്ങള്‍ ഫീല്‍ഡില്‍ നിന്നില്ലെങ്കില്‍ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് പൂര്‍ണമായി നഷ്ടപ്പെടുമെന്നും ആരാധകര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു താളവും ഇല്ലാത്ത ഉമേഷ് യാദവിന് വേണ്ടി അശ്വിനെ പുറത്തിരുത്തി, എനിക്ക് ഒന്നും മനസിലാകുന്നില്ല'; രൂക്ഷമായി പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍