Select Your Language

Notifications

webdunia
webdunia
webdunia
webdunia

റുതുരാജിന് അവസരമില്ലെ? ഗിൽ നിരാശപ്പെടുത്തിയതോടെ ദ്രാവിഡിനെതിരെ വിമർശനവുമായി ആരാധകർ

റുതുരാജിന് അവസരമില്ലെ? ഗിൽ നിരാശപ്പെടുത്തിയതോടെ ദ്രാവിഡിനെതിരെ വിമർശനവുമായി ആരാധകർ
, വെള്ളി, 15 ഡിസം‌ബര്‍ 2023 (16:27 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും ഓപ്പണിംഗ് താരമായ ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. മികച്ച ഫോമിലുള്ള റുതുരാജിനെ പുറത്തിരുത്തിയാണ് കഴിഞ്ഞ 13 ടി20 ഇന്നിങ്ങ്‌സുകളില്‍ ഒന്‍പതെണ്ണത്തിലും രണ്ടക്കം കാണാത്ത ശുഭ്മാന്‍ ഗില്ലിന് ദ്രാവിഡ് അവസരം നല്‍കിയതെന്ന് വിമര്‍ശകര്‍ പറയുന്നു.
 
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറിയടക്കം റണ്‍സുകള്‍ അടിച്ചുകൂട്ടിയിട്ടും ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ റുതുരാജിന് ഒരു അവസരവും നല്‍കിയിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ 8 റണ്‍സെടുത്ത് നില്‍ക്കെ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ എല്‍ബിഡബ്ല്യു ആയാണ് ഗില്‍ ഇന്നലെ പുറത്തായത്. ഗില്ലിനെ കൂടാതെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനിറങ്ങിയ തിലക് വര്‍മയും പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. ഇതോടെ റുതുരാജിനെയും ശ്രേയസ് അയ്യരെയും പോലെ മികവ് തെളിയിച്ചവരെ പരിഗണിക്കാതെ ഇഷ്ടക്കാരെ മാത്രം പരിഗണിക്കുകയാണ് ദ്രാവിഡ് ചെയ്യുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബർത്ത് ഡേ ബോയ് ഡെയ്ഞ്ചറായി, ദക്ഷിണാഫ്രിക്കയുടെ നടുവും വാലും അരിഞ്ഞ് കുൽദീപ് യാദവ്