ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓപ്പണർ ഡേവിഡ് വാർണറെയും നായകൻ സ്റ്റീവ് സ്മിത്തിനെയും വീഴ്‌ത്താൻ ഇന്ത്യൻ പേസർമാർ പ്രത്യേക തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ചേതേശ്വർ പൂജാര. ഓസീസിനെതിരെ എങ്ങനെ എറിയണമെന്ന് ഇന്ത്യൻ ബൗളർമാർക്ക് നന്നായി അറിയാം അവർ അത് തെളിയിച്ചിട്ടുള്ളതാണെന്നും പൂജാര പറഞ്ഞു.
സ്മിത്തിനും വാര്‍ണര്‍ക്കും ലാബുഷെയ്നുമെതിരെ തന്ത്രങ്ങളൊരുക്കി തന്നെയാണ് ഇത്തവണ ഇന്ത്യൻ നിര കളിക്കാനിറങ്ങുന്നത്. ഇത് വിജയകരമായി നടപ്പാക്കാനായാൽ ഓസീസിൽ വീണ്ടും ഇന്ത്യ പരമ്പര സ്വന്തമാക്കും. 2018ൽ നേരിട്ട ഓസീസ് നിരയേക്കാൾ ശക്തരാണ് ഇത്തവണ ഓസീസ് എങ്കിലും കഴിഞ്ഞ പരമ്പരയിലേത് പോലെ ഇന്ത്യൻ ബൗളർമാർ നന്നായി പന്തെറിഞ്ഞാൽ വിജയം ഇന്ത്യക്ക് തന്നെയാകുമെന്നും പുജാര പറഞ്ഞു.