Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയേയും മറികടന്ന് വാർണറിന്റെ കുതിപ്പ്, ഐപിഎല്ലിലെ സൂപ്പർസ്റ്റാർ

കോലിയേയും മറികടന്ന് വാർണറിന്റെ കുതിപ്പ്, ഐപിഎല്ലിലെ സൂപ്പർസ്റ്റാർ
, ബുധന്‍, 4 നവം‌ബര്‍ 2020 (12:50 IST)
ഐപിഎല്ലിലെ നിർണായകമത്സരത്തിൽ മുംബൈയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഹൈദരാബാദ് ഐപിഎ‌ൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് യോഗ്യത നേടി. മത്സരത്തിൽ മുംബൈ ഉയർത്തിയ 150 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 17.1 ഓവറിലാണ് ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി നായകൻ ഡേവിഡ് വാർണർ 85ഉം വൃദ്ധിമാൻ സാഹ 58ഉം റൺസുമെടുത്തു. അതേസമയം ജയത്തോടൊപ്പം ഇരട്ടിമധുരം നൽകുന്ന ചില നേട്ടങ്ങളും മത്സരത്തിൽ ഡെവിഡ് വാർണർ സ്വന്തമാക്കി.
 
ഐപിഎല്‍ ചരിത്രത്തില്‍ 500 ഫോറുകള്‍ തികയ്‌ക്കുന്ന മൂന്നാം താരമെന്ന നേട്ടത്തിലാണ് വാര്‍ണര്‍ എത്തിയത്. ഡൽഹിയുടെ ശിഖർ ധവാൻ,ബാംഗ്ലൂർ നായകൻ വിരാട് കോലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.കൂടാതെ ഇന്നലെ മുംബൈക്കെതിരെ നടത്തിയ പ്രകടനത്തിലൂടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സീസണുകളിൽ അഞ്ഞൂറിലധികം സ്കോർ ചെയ്യുന്ന താരമെന്ന നേട്ടവും വാർണർ സ്വന്തമാക്കി.6 ഐപിഎൽ സീസണുകളിലാണ് വാർണർ 500ന് മുകളിൽ റൺസ് കണ്ടെത്തിയത്. അഞ്ച് തവണ 500 പിന്നിട്ട വിരാട് കോലിയെയാണ് ഇക്കാര്യത്തില്‍ വാര്‍ണര്‍ പിന്നിലാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിക്ക് ഗുരുതരമാക്കുന്ന നീക്കം പാടില്ലെന്ന് ഗാംഗുലിയുടെ ഉപദേശം: കളിയ്ക്കാനിറങ്ങി രോഹിതിന്റെ മറുപടി