പഴയ തട്ടകത്തിലും ഹീറോ; ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്
പഴയ തട്ടകത്തിലും ഹീറോ; ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകനാകും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നുമെത്തിയ ഗംഭീറിനെ 2018 സീസണില്‍ ക്യാപ്റ്റനാക്കാന്‍ ടീം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിംഗാണ് ഡെയര്‍ ഡെവിള്‍സിന്റെ പരിശീലകന്. ഗംഭീറീനെ ക്യാപ്റ്റനാക്കുന്നതില്‍ പോണ്ടിംഗും പച്ചക്കൊടി കാണിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്.
ഐപിഎല്ലിലെ ആദ്യ മൂന്ന് സീസണുകളിലും ഡല്‍ഹിയുടെ ഭാഗമായിരുന്ന ഗംഭീര്‍ തുടര്‍ന്നുള്ള സീസണുകളില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടിയാണ് കളിച്ചത്. ഈ സീസണില്‍ ഗംഭീറിനെ കൊല്‍ക്കത്ത ഒഴിവാക്കുകയായിരുന്നു.