Publish Date: Mon, 29 Jan 2018 (07:33 IST)
Updated Date: Mon, 29 Jan 2018 (07:35 IST)
അതേസമയം, സുപ്രീം കോടതിയിലെ ഭിന്നത പ്രസ്തുത വിഷയത്തിലും ഭരണഘടന സ്ഥാപനങ്ങൾക്കെതിരെയും സർക്കാർ നിരന്തരം ആക്രമണം നടത്തുകയുമാണെന്ന ആരോപണവുമായി കടുത്ത പ്രതിഷേധത്തിലേക്കു കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി പാർലമെന്ററികാര്യ മന്ത്രിയും ലോക്സഭ സ്പീക്കറും വിളിച്ചു ചേർത്ത സർവകക്ഷി യോഗങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പ്രതിപക്ഷ നേതാക്കളായ ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ, ഡെറിക് ഒബ്രെയിൻ എന്നീ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗം പൂർണമായും ഫലപ്രദമായിരുന്നെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.