Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാർദ്ദിക്കും ധവാനും തിരിച്ചെത്തി, ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ

ഹാർദ്ദിക്കും ധവാനും തിരിച്ചെത്തി, ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ

അഭിറാം മനോഹർ

, തിങ്കള്‍, 9 മാര്‍ച്ച് 2020 (11:57 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം ടീമിന് ടീമിന് വെളിയിലായിരുന്ന ഹാർദിക് പാണ്ഡ്യ,ശിഖർ ധവാൻ,ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഡി.വൈ പാട്ടീല്‍ ട്രോഫിയിലെ വെടിക്കെട്ട് ബാറ്റിങ് പാണ്ഡ്യയ്ക്ക് തുണയായത്.
 
ന്യൂസിലൻഡ് പര്യടനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും വിശ്രമം അനുവദിച്ചു. രോഹിത്തിന് പകരം യുവതാരം പൃഥ്വി ഷാ ആയിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ബാക്കപ്പ് ഓപ്പണറായി ശുഭ്മാൻ ഗില്ലിനേയും ടീമിലെടുത്തിട്ടുണ്ട്. കെ എൽ രാഹുലിനൊപ്പം ഋഷഭ് പന്തും ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
 
മാർച്ച് 12ന് ധർമശാലയിൽ നടക്കുന്ന മത്സരത്തോടെയാവും മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് തുടക്കമാവുക.പുതിയതായി ചുമതലയേറ്റ ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആദ്യമായി തിരഞ്ഞെടുക്കുന്ന ടീമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെംഗളൂരു എഫ് സിയെ അട്ടിമറിച്ച് കൊൽക്കത്ത ഐഎസ്എൽ ഫൈനലിൽ