Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ഏകദിന ടീം കൊള്ളാം, കിടിലനാണ്, എന്നാൽ ടി20യും ടെസ്റ്റും ശരാശരി മാത്രം!

ഇന്ത്യയുടെ ഏകദിന ടീം കൊള്ളാം, കിടിലനാണ്, എന്നാൽ ടി20യും ടെസ്റ്റും ശരാശരി മാത്രം!
, ബുധന്‍, 3 ജനുവരി 2024 (20:32 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏകദിന ക്രിക്കറ്റില്‍ മികച്ച ടീമാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ശരാശരി ടീമാണെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരമായ കൃഷ്ണമാചാരി ശ്രീകാന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അവരുടെ നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും സ്ഥാനം അര്‍ഹിക്കുന്ന പല താരങ്ങള്‍ക്കും ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുന്നില്ലെന്നും ശ്രീകാന്ത് തുറന്നടിച്ചു.
 
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നിലവില്‍ ഓവര്‍ റേറ്റഡാണ്. 2-3 വര്‍ഷം മുന്‍പ് വിരാട് കോലി നായകനായ സമയത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീം മികച്ച കളിക്കാരുടെ സംഘമായിരുന്നു. ഇംഗ്ലണ്ടില്‍ പോയി ആധിപത്യം പുലര്‍ത്താനും ദക്ഷിണാഫ്രിക്കയില്‍ പോയി പൊരുതാനും ഓസീസിനെ അവിടെ ചെന്ന് മലര്‍ത്തിയടിക്കാനും നമുക്കായി. ഏകദിനത്തില്‍ ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ പരാജയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ മികച്ച ടീമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ടി20,ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ നിലവില്‍ അത്ര മികച്ച സംഘമല്ല. ശ്രീകാന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ഇന്നിങ്ങ്‌സിനും 32 റണ്‍സിനും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ 3 സെഷനില്‍ വീണത് 20 വിക്കറ്റുകള്‍, ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്