Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ബുമ്ര തിരിച്ചെത്തി, സഞ്‌ജു വീണ്ടും ടീമിൽ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശർമ്മ

അഭിറാം മനോഹർ

, തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (18:54 IST)
ശ്രീലങ്കക്കെതിരായ മൂന്ന് ട്വെന്റി20 മത്സരങ്ങൾക്കും ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങൾക്കുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്നും മോചിതനായ ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് താരം ജസ്പ്രീത് ബൂമ്ര ടി20,ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണും ടി20 പട്ടികയിൽ ഇടം കണ്ടെത്തി. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്.
 
തുടർച്ചയായി ഇന്ത്യക്കായി മത്സരിക്കുന്ന രോഹിത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർക്ക്  ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ പരിക്കിൽ നിന്നും മോചിതനായി ശിഖർ ധാവാൻ ടി20,ഏകദിനടീമുകളിൽ തിരിച്ചെത്തുകയും ചെയ്തു.
 
ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ശ്രീലങ്കക്കെതിരായുള്ള  ആദ്യ ടി20 മത്സരം നടക്കുന്നത്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് ശേഷം ജനുവരി 14ന് ആരംഭിക്കുന്ന ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെക്കോഡുകൾ പഴംകഥ, കട്ടക്കിൽ രോഹിത്ത് തിരുത്തിയത് 22 വർഷം പഴക്കമുള്ള റെക്കോഡ്