Select Your Language

Notifications

webdunia
webdunia
webdunia
webdunia

"സൂപ്പർ ഹിറ്റ്മാൻ" റൺമഴക്കൊപ്പം റെക്കോഡ് മഴ തീർത്ത് രോഹിത് ശർമ്മ

അഭിറാം മനോഹർ

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (18:13 IST)
ഇന്ത്യൻ നായകൻ വിരാട് കോലി ചിലപ്പോൾ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന രാജാവ് തന്നെയയിരിക്കും. എന്നാൽ പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ പ്രത്യേകിച്ചും ഏകദിനമത്സരങ്ങളിൽ കോലിക്ക് പോലും അസൂയ തോന്നിക്കുന്ന നേട്ടങ്ങൾ നേടിയ ഒരൊറ്റ താരമേ നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളു. കോലി തന്നെ പലപ്പോഴും ആ മികവിനെ അംഗീകരിച്ചിട്ടുള്ളതാണ്. മറ്റാരുമല്ല ആരാധകരുടെ സ്വന്തം ഹിറ്റ്‌മാനാണ് അയാൾ.
 
വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാം മത്സരത്തിൽ തന്റെ വിശ്വരൂപം പുറത്തുകാട്ടിയാണ് രോഹിത്ത് പവലിയനിലേക്ക് മടങ്ങിയത്. 138 പന്തിൽ 159 റൺസുകളോടെ മത്സരത്തിൽ തന്റെ 28മത് സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. ഈ കലണ്ടർ വർഷത്തിൽ മാത്രം ഹിറ്റ്‌മാന്റെ ഏഴാം സെഞ്ച്വറിയാണിത്.  ഈ കലണ്ടർ വർഷത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരവും (77) രോഹിത്ത് തന്നെയാണ്.
 
എന്നാൽ വിശാഖപട്ടണത്ത് തന്റെ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിൽ മറ്റൊരു നേട്ടം കൂടി ഹിറ്റ്മാൻ തന്റെ പേരിൽ കൂട്ടിച്ചേർത്തു. ഈ കലണ്ടർ വർഷം ഏറ്റവുമധികം റൺസ് കണ്ടെത്തിയ ബാറ്റ്സ്മാനാണ് ഹിറ്റ്‌മാൻ. ഈ വർഷം ഇനിയും മത്സരങ്ങൾ ബാക്കി നിൽക്കെ 1300 റൺസ് ഹിറ്റ്മാൻ ഇതിനോടകം നേടിയിട്ടുണ്ട്.കരിയറിൽ ആദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ ഇത്രയും റൺസ് രോഹിത് അടിച്ചെടുക്കുന്നത്. 2013ൽ നേടിയ 1293 റൺസായിരുന്നു നേരത്തെ രോഹിത്തിന്റെ ഏറ്റവും വലിയ റൺ നേട്ടം.
 
വിശാഖപട്ടണം ഏകദിനത്തിൽ 26 റൺസ് സ്വന്തമാക്കിയപ്പോൾ തന്നെ ഈ കലണ്ടർ വർഷത്തിലെ ലോക ഒന്നാം നമ്പർ റൺ വേട്ടക്കാരനായി രോഹിത് മാറിയിരുന്നു. ടീമംഗവും ഇന്ത്യൻ നായകനുമായ വിരാട് കോലിയേയാണ് രോഹിത് മറികടന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേ വന്നു, ദാ പോയി; ക്യാപ്റ്റൻ കോലി ഗോൾഡൻ ഡക്ക് !