Select Your Language

Notifications

webdunia
webdunia
webdunia
Monday, 6 January 2025
webdunia

"വിത്ത് വിതച്ചു കഴിഞ്ഞു" അടുത്ത 5-6 വർഷങ്ങളിൽ ഇന്ത്യ ഒരുപാട് കിരീടങ്ങൾ നേടുമെന്ന് രാഹുൽ ദ്രാവിഡ്

Rahul dravid, Coach

അഭിറാം മനോഹർ

, തിങ്കള്‍, 1 ജൂലൈ 2024 (20:10 IST)
വരും വര്‍ഷങ്ങളില്‍ ഇന്ത്യ ഒട്ടേറെ ട്രോഫികള്‍ സ്വന്തമാക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് കിരീടം ഇന്ത്യന്‍ ടീം സ്വന്തമാക്കിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഹെഡ് കോച്ച് സ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു.
 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒട്ടേറെ പ്രതിഭകളുണ്ട്. അവരുടെ ഊര്‍ജവും ആത്മവിശ്വാസവുമെല്ലാം മറ്റൊരു തലത്തിലാണ്. അതിനാല്‍ തന്നെ വരുന്ന 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുപാട് കിരീടനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിനാകും. 2 വര്‍ഷക്കാലമായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്ര മികച്ച അനുഭവമായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച തരത്തിലുള്ള കഴിവുകളും ആഗ്രഹിച്ച കളിക്കാരെയും ലഭിച്ചു. ഒരു കളിക്കാരനെന്ന നിലയില്‍ ഒരു ട്രോഫി സ്വന്തമാക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പക്ഷേ എന്റെ ഏറ്റവും മികച്ചതാണ് ടീമിനായി നല്‍കിയത്. ഈ ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ടീമിനൊപ്പം ട്രോഫി നേടാന്‍ സാധിച്ചു. അതൊരു മഹത്തായ വികാരമാണ്. ദ്രാവിഡ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൗളർമാരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു, കോലിയ്ക്ക് പ്ലെയർ ഓഫ് ദ മാച്ച് നൽകരുതായിരുന്നുവെന്ന് മഞ്ജരേക്കർ