Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ നിന്നും വീണ്ടും ഇരുട്ടടി, ദക്ഷിണാഫ്രിക്കയെ 10 വിക്കറ്റിന് തകർത്ത് ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ

Indian women's Team, Test Title

അഭിറാം മനോഹർ

, തിങ്കള്‍, 1 ജൂലൈ 2024 (18:02 IST)
Indian women's Team, Test
ദക്ഷിണാഫ്രിക്കക്കെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 604 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 266 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 373 റണ്‍സുമാണ് നേടാനായത്. ഇതോടെ 37 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. ഇത് വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ മറികടക്കുകയായിരുന്നു.
 
ആദ്യ ഇന്നിങ്ങ്‌സില്‍ 205 റണ്‍സുമായി തകര്‍ത്തടിച്ച ഷെഫാലി വര്‍മയുടെയും 149 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെയും ഇന്നിങ്ങ്‌സുകളുടെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ നിരയില്‍ റിച്ച ഘോഷ് 86, ഹര്‍മന്‍ പ്രീത് കൗര്‍ 69 റണ്‍സുമായി തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിനാഫ്രിക്കന്‍ ഇന്നിങ്ങ്‌സ്  266 റണ്‍സിന് അവസാനിക്കുകയായിരുന്നു. 77 റണ്‍സിന് 8 വിക്കറ്റ് സ്വന്തമാക്കിയ സ്‌നേഹ് റാണയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ തകര്‍ത്തത്.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ സുനെ ലൂസ്(109) ലോറ വോള്‍വാര്‍ഡ്(122) എന്നിവര്‍ സെഞ്ചുറികളുമായി പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് 373 റണ്‍സ് മാത്രമാണ് നേടാനായത്. 2 ഇന്നിങ്ങ്‌സുകളില്‍ നിന്നുമായി സ്‌നേഹ് റാണ 10 വിക്കറ്റുകള്‍ സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമാകാതെ 9.4 ഓവറിലാണ് ഇന്ത്യന്‍ വനിതകള്‍ മറികടന്നത്. ഇന്ത്യയ്ക്കായി ശുഭ സതീഷ് 13 റണ്‍സും ഷഫാലി വര്‍മ 24 റണ്‍സുമായി പുറത്താകാതെ നിന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്