Select Your Language

Notifications

webdunia
webdunia
webdunia
webdunia

വഴിമുടക്കി ഇന്ത്യ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്ഥാനിലേക്കില്ല

വഴിമുടക്കി ഇന്ത്യ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്ഥാനിലേക്കില്ല

അഭിറാം മനോഹർ

, വ്യാഴം, 11 ജൂലൈ 2024 (12:25 IST)
അടുത്തവര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
 ഏഷ്യാകപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ സംഘടിപ്പിക്കണമെന്നാണ് ബിസിസിഐയുടെ നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 
 
നേരത്തെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന നിര്‍ദേശം പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശമാണ് ബിസിസിഐ തള്ളിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാവുന്നത്. പാക് ബോര്‍ഡ് നല്‍കിയ മത്സരക്രമം അനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. 8 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ അഫ്ഗാനിസ്ഥാന്‍,ഓസ്‌ട്രേലിയ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ്,ദക്ഷിണാഫ്രിക്ക ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോപ്പയിലെ തല്ല് കൂട്ടത്തല്ലായി, തോൽവിക്ക് പിന്നാലെ കൊളംബിയൻ ആരാധകരെ ഗ്യാലറിയിൽ കയറിതല്ലി ഉറുഗ്വെൻ താരങ്ങൾ