Webdunia - Bharat's app for daily news and videos

Install App

ഏകദിന ലോകകപ്പ് ടീം: ചുരുക്കപട്ടിക 20ൽ നിന്നും 18ലേക്ക്, സഞ്ജു പുറത്തെന്ന് സൂചന

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (15:55 IST)
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പറ്റി നിർണായക സൂചന നൽകി പരിശീലകൻ രാഹുൽ ദ്രാവിഡ്. ടൂർണമെൻ്റിലേക്ക് പരിഗണിക്കപ്പെടുന്ന 20 പേരുടെ ചുരുക്കപ്പട്ടികയുണ്ടാക്കിയതായി നേരത്തെ ബിസിസിഐ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ പട്ടിക 17-18 ആക്കി ചുരിക്കിയതായാണ് പുതിയ റിപ്പോർട്ട്.
 
ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പിൽ എങ്ങനെയുള്ള ടീം വേണം എന്നതിൽ ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. ഇപ്പോൾ വിശ്രമത്തിലുള്ള ചില താരങ്ങൾ ഈ സംഘത്തിലേക്കെത്തും. ഈ താരങ്ങൾക്ക് കഴിയുന്നത്ര അവസരം നൽകാനാണ് ശ്രമം. ടീമിനെ 10ൽ നിന്നും 17-18 ആക്കി ചുരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ കോമ്പിനേഷനുകൾ പരീക്ഷിക്കാൻ താത്പര്യമുണ്ട്. ഇതിൽ ഏതാകും വർക്ക് ചെയ്യുക എന്നതറിയണം. ദ്രാവിഡ് പറഞ്ഞു.
 
നേരത്തെ തയ്യാറാക്കിയ 20 പേരുടെ ചുരുക്കപ്പട്ടികയിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിരുന്നു.ചുരുക്കപ്പട്ടിക 17-18ലേക്ക് ചുരുക്കിയതോടെ പുറത്ത് പോയവരിൽ സഞ്ജുവും ഉൾപ്പെടുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments