Publish Date: Wed, 22 Mar 2023 (10:59 IST)
Updated Date: Wed, 22 Mar 2023 (11:05 IST)
Covid: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,134 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമായി ഉയര്‍ന്നു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനമാണ്. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇന്നലെ മാത്രം 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.1 ശതമാനമായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ കോവിഡ് അവലോകന യോഗം ഇന്ന് ചേരും.