Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പെടുത്തിട്ടും കരയണയാതെ ഇന്ത്യൻ സംഘം, തിരിച്ചെത്തൽ കൂടുതൽ വൈകുമെന്ന് റിപ്പോർട്ട്

Indian Team, Worldcup

അഭിറാം മനോഹർ

, ബുധന്‍, 3 ജൂലൈ 2024 (12:22 IST)
ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവ് നീളുന്നു. ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ടീമിന്റെ വിമാനയാത്ര വൈകിയത്. മോശം കാലാവസ്ഥ തുടരുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെ മാത്രമെ ടീം ദില്ലിയില്‍ എത്തുകയുള്ളുവെന്നാണ് പുതിയ വിവരം. ബുധനാഴ്ച രാത്രി 8 മണിയോടെ ടീം ദില്ലിയിലെത്തുമെന്നായിരുന്നു നേരത്തെ ലഭ്യമായിരുന്ന വിവരം. മോശം കാലാവസ്ഥയെ തുടര്‍ന്ന് താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും നിലവില്‍ ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്.
 
ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രതീതിയിലാണ് കരീബിയന്‍ ദ്വീപ്. ബാര്‍ബഡോസില്‍ നിന്നും ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി നാട്ടിലെത്താനുമാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ യാത്ര വൈകുകയായിരുന്നു. തിങ്കളാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാമെന്ന് കരുതിയെങ്കിലും കനത്ത മഴ തിരിച്ചടിയായി. ബാര്‍ബഡൊസില്‍ കുടുങ്ങിയത് മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ബിസിസിഐ ശ്രമിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ വിലങ്ങുതടിയാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Copa America Quarter Final Matches: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ എപ്പോള്‍? ബ്രസീല്‍ vs അര്‍ജന്റീന പോരാട്ടത്തിനുള്ള സാധ്യത ഇങ്ങനെ